12/09/10 ഞായറാഴ്ച മാത്രുഭൂമിയിൽ കണ്ട വാർത്തയാണ് ഇതോർക്കാൻ കാരണം. അന്ധവിശ്വാസം മൂത്ത് പിതാവ് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു. ജനിക്കുമ്പോളേ കുഞ്ഞിന് പല്ലു മുളച്ചിരുന്നത്രെ. ഇത് അപകട ശകുനമാണെന്ന് പലരും അയാളോട് പറഞ്ഞു. ജോത്സ്യനോട് ചോദിച്ചപ്പോൾ മൂപ്പരും പറഞ്ഞു ഇതപകടമാണെന്ന്. ഇതിനാലാണ് കൊന്നത് എന്ന് അയാൾ മൊഴി നൽകി. വാർത്ത ഇവിടെ വായിക്കാം. വാർത്ത അവസാനിക്കുന്നത് ഇങ്ങനെയാണ് കുഞ്ഞ് ജീവിച്ചാല്‍ അച്ഛന് ദോഷമാകുമെന്ന് മധുവിനെ ധരിപ്പിച്ച പുന്നപ്രസ്വദേശിയായ ജോത്സ്യനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ സൗത്ത് സി.ഐ. വി.കെ. സനില്‍കുമാര്‍ പറഞ്ഞു. ദോഷമകറ്റാന്‍ പരിഹാരക്രിയകള്‍ നടത്താനാണ് നിര്‍ദേശിച്ചതെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചില്ലെന്നും ജ്യോത്സ്യന്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി“““”“.“
അടിസ്ഥാനപരമായി ഇവിടെ ഒരു പ്രശ്നം ഉദിക്കുന്നു. പോലീസ് ഏതുരീതിയിലാണ് ജോത്സ്യനെ ചോദ്യം ചെയ്യേണ്ടത്.?
i) കുഞ്ഞിനെ കൊല്ലാൻ പറഞ്ഞോ എന്ന് ചോദിച്ച് തടിയൂരാം.ഇല്ല എന്ന ലളിതമായ മറുപടി. ജോത്സ്യനും രക്ഷപ്പെട്ടു.
ii) ഇത് ദോഷമാണ് എന്നു പറഞ്ഞോ എന്ന ചോദ്യമായാലോ? തീർച്ചയായും സമ്മതിക്കാതെ വയ്യ ജോത്സ്യന്. അപ്പൊ പിന്നെ രണ്ട് ചോദ്യങ്ങളാണുള്ളത്.
1.ജോത്സ്യ വിധിപ്രകാരം ഇത് ശരിയാണോ. ആണെങ്കിൽ ജോത്സ്യനെ വെറുതെ വിടാം. അപ്പൊൾ ആ അഛൻ ചെയ്ത തെറ്റെന്ത്? അപകടമാണെന്നറിയുകയും പരിഹാര കർമ്മത്തിന് പണമില്ലാതെ വരികയും ചെയ്തതിനാലാണ് ഇതുണ്ടായത് എന്നയാൾ പറഞ്ഞാൽ...? ഇത് ആ കുട്ടിയുടെ വിധി എന്ന് പറയുമോ പോലീസ്? ഇനി ജോത്സ്യവിധി ഇങ്ങനെയല്ല എങ്കിൽ ആ അഛനെ വെറുതെ വിടാം. മര്യാദക്ക് ജോത്സ്യം പഠിക്കാത്ത ജോത്സ്യനെ ശിക്ഷിക്കാം ..
2 അന്ധവിശ്വാസം പരത്തുന്ന ജോത്സ്യനെ ശിക്ഷിക്കാൻ വിധിച്ചാലോ...? നാട് മുഴുവൻ ജോത്സ്യന്മാരാണ്. ഒരുപാട് പേരെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നു അവർ. ഒരാളെ മാത്രമായി ശിക്ഷിക്കുന്നതെങ്ങനെ?
നീതീ പീഠത്തിനോട് ചോദിക്കാനുള്ളത് ഇതാണ്. എങ്ങിനെയാണ് നിങ്ങൾ അന്ധവിശ്വാസം അളക്കുന്നത്. പരിഹാരനിർദ്ദേശം മാത്രമാണെങ്കിൽ ജ്യോത്സ്യൻ നിരപരാധിയോ? ഇനി കുഞ്ഞിനെ കൊല്ലണം എന്നു തന്നെയാണ് പറഞ്ഞതെങ്കിൽ..? ജ്യോത്സ്യം പ്രകാരം കൊല്ലുകയാണ് പരിഹാരമെങ്കിൽ..? ജ്യോത്സ്യനെ കുറ്റവാളിയാണെന്ന് എങ്ങനെ വിധിക്കും? ഇനി അങ്ങനെ വിധിക്കുകയാണെങ്കിൽ അന്ധവിശ്വാസത്തിന്റെ പരിധി കോടതി എങ്ങനെ തീരുമാനിക്കും? യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തുന്നവർ നിയമത്തിന്റെ കാഴ്ച്ചയിൽ നിരപരാധികളാണോ? ഈ വാർത്ത ഇത്രയും ഞെട്ടിപ്പിക്കുന്നതായതിനാൽ പുറത്തു വന്നു. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയല്ലേ. പലതും മരണത്തിലേക്ക് എത്തുന്നില്ല എന്നു മാത്രം. ചൊവ്വാ ദോഷം, ശനിയപഹാരം.. തുടങ്ങി എത്രയെത്ര പൊള്ളത്തരങ്ങൾ? എത്ര വിദ്യാഭ്യാസമുള്ളവരും വെറുതെ എന്തിനാ റിസ്ക് എടുക്കണത് എന്നു പറഞ്ഞ് ജാതകം നോക്കുന്നു. അവരേയും പറഞ്ഞിട്ട് കാര്യമില്ല. ജോത്സ്യം പഠനവിഷയമാക്കുന്ന കാലമാണിത്.
ഈ മരണത്തിന് ഉത്തരവാദി ആരാണ്? അഛൻ എന്നു പറയുകയാണെങ്കിൽ അയാളുടെ വിവരമില്ലായ്മ കൊണ്ടും മറ്റുള്ളവരുടെ പ്രേരണ കൊണ്ടുമാണ് ചെയ്തത് എന്നു പറയാം. ജോത്സ്യനാണെങ്കിലോ...? താൻ പഠിച്ച ജോത്സ്യ വിധിപ്രകാരം ഇതു ശരിയാണെന്ന് വാദിക്കാം. അല്ലെന്ന് ആർക്ക് തെളിയിക്കാനാകും? പ്രേരിപ്പിച്ച മറ്റാളുകളോ...? ദിനം പ്രതി ജോത്സ്യം ശാസ്ത്രീയമാണെന്ന് പറഞ്ഞു വരികയാണ്. ചിലപ്പോൾ കുഞ്ഞിന്റെ പല്ലും പിതാവിന്റെ ആയുസ്സും തമ്മിൽ വല്ല ശാസ്ത്രീയ കണക്ഷനുമുണ്ടെന്ന് ഗോപാലക്രിഷ്ണന്മാർ പറഞ്ഞേക്കാം. അപ്പൊ പിന്നെ സുഹ്രുത്തിനെ ഉപദേശിച്ചതിൽ എന്താണ് തെറ്റ്? നിയമം കുടുങ്ങിപ്പോകും.
ഒരു ആർഷ ഭാരത സുഹ്രുത്ത് എന്നോട് ചോദിച്ചിരുന്നു.”അല്ല നിങ്ങളെന്തിനാണ് എപ്പോഴുമിങ്ങനെ എതിർക്കുന്നത്? വേദവും ജോത്സ്യവുമൊക്കെ ശാസ്ത്രമാണെന്ന് പറഞ്ഞാൽ എന്ത് ദോഷമാണ് ഉണ്ടാകുക?” പറയാനുള്ളത് ഇത്രമാത്രം. ഒന്നോ രണ്ടോ ശ്ലോകങ്ങൾ അളന്നു മുറിച്ചെടുത്ത് ആധുനിക ശാസ്ത്രത്തിലേക്ക് വലിച്ചു നീട്ടി ഇതെല്ലാം നമ്മന്റെ ആളുകളുടേതാണെന്ന് പറയുമ്പോൾ സാധൂകരിക്കപ്പെടുന്നത് നൂറ്റാണ്ടുകളിലൂടെ വളർന്നു വരുന്ന മുഴുവൻ അന്ധവിശ്വാസവും അനാചാരങ്ങളുമാണ്. (പൈത്രുകം സിനിമ ഓർക്കുക. യാഗം ചെയ്ത് മഴ പെയ്യിച്ചപ്പോൾ എന്താണ് പ്രേക്ഷക മനസ്സിൽ...? ഒടിയനും മായനും മറുതയുമൊക്കെ ശരിക്കുമുള്ളതാ.......!)
ഇത്തരം പ്രവണതകൾ സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. സമൂഹം മുഴുവൻ അന്ധമായിക്കൊണ്ടിരിക്കുന്നു. അഭ്യസ്ത വിദ്യരെപ്പോലും ഇത്തരം ശാസ്ത്ര-വേദാനുവാചകർ സശയത്തിലാക്കുന്നു. ബുധന്റേയും ശനിയുടേയും മാഗ്നറ്റിക് ഫീൽഡു കാരണം അതുണ്ടാവും ഇതുണ്ടാവും, ഇവയൊക്കെയാണ് ജോത്സ്യത്തിനാധാരം എന്ന് പറഞ്ഞാൽ ഒരു ബി എസ് സി ഫിസിക്സുകാരനും ശരിയാണല്ലോ എന്ന് ചിന്തിച്ചുപോകും. ഐ എസ് ആർ ഒ റോക്കറ്റ് വിക്ഷേപണം പോലും ജോത്സ്യൻ പറഞ്ഞ സമയത്തേ നടത്താറുള്ളൂ എന്ന് കേട്ടാൽ ആരാണ് ജോത്സ്യം പകുതിയെങ്കിലും സത്യമാണ് എന്ന് പറയാതിരിക്കുക! ഇങ്ങനെയുള്ള സമൂഹത്തിൽ ഇത്തരം കൊലകൾ നടന്നില്ലെങ്കിലേ അൽഭുതമുള്ളൂ. ആർഷ ഭാരതരേ, ജ്യോതിഷ പ്രമാണിമാരേ അന്ധവിശ്വാസികളായ ശാസ്ത്രജ്ഞരേ... നിങ്ങളാണ് ആ കുട്ടിയെ കൊന്നത്.
ശാസ്ത്ര വിജ്ഞാനം മാത്രം പോര. ശാസ്ത്ര ബോധവും കൂടി വേണമെന്ന് യുവ തലമുറ എന്നാണറിയുക. ജനിക്കുമ്പോൾ പല്ലുള്ളത് അഛന് ദോഷമാണ് എന്നത് അന്ധവിശ്വാസമാണ് എന്നു പറഞ്ഞ മാത്രുഭൂമി ജ്യോതിഷ പംക്തി നടത്തുന്നില്ലേ... ഏതു പരിധിക്കപ്പുറമാണ് ജ്യോത്സ്യത്തിൽ അന്ധവിശ്വാസമായി കണക്കാക്കുക?
ReplyDeleteനമ്മുടെ നാട് എത്തിനില്‍ക്കുന്ന ജീര്‍ണാവസ്ഥയുടെ ദുരന്തമുഖം.
ReplyDeleteകപടജ്യോത്സ്യന്മാരും പ്രവചനക്കാരും ആള്‍ദൈവങ്ങളും അരങ്ങു തകര്‍ക്കുന്ന
ഈയവ്സ്ഥയ്ക്ക് ഒരു പരിധിവരെ ചാനലുകള്‍ ആണ് കാരണക്കാര്‍. ചാനലുകളില്‍ വാസ്തു, ഫുന്‍ഷെ (!!), ജ്യൊത്സ്യം, മാങ്ങാത്തൊലി ത......ുടങ്ങിയ വിദഗ്ദന്മാര്‍ നിരന്നിരുന്ന് ഫോണിന്‍ പരിപാടി നടത്തുകയല്ലെ? കഴിഞ്ഞ ദിവസം കേട്ടു, ഒരാളുടെ ലക്ഷങ്ങളുടെ കടം തീര്‍ക്കന്‍ വീട്ടിലെ വാട്ടര്‍ടാങ്ക് മാറ്റി സ്ഥാപിച്ചാല്‍ മതിയത്രെ!! ഒരു പെണ്ണ് പറയുന്നതു കേട്ടു, ഏതു പ്രശ്നവും തീരാന്‍ വെറുതെ ഒരു കടലാസില്‍ എഴുതി വച്ചിട്ട് ഒരു കുരിശു വരച്ചാല്‍ മതിയത്രെ!! ഇതൊക്കെ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് കാണുന്നത്. ഈ നാട് ഇങ്ങനെയായതില്‍ എന്തല്‍ഭുതം...?
എന്തിനാണ് ഈ വേര്‍ഡ് വെരിഫിക്കേഷന്‍?
ReplyDeleteദാ നോക്കിയേ പ്രവചനം ശരിയയില്ലേ കുഞ്ഞിനും അച്ഛനും ദോഷം ഉണ്ടെന്നു തെളിഞ്ഞില്ലേ ?. ഭാനു വിന്റെ കൈയുടെ ഭാഗത്ത് ചെറിയ ദോഷം കാണുന്നുണ്ട് സൂക്ഷിച്ചോ
ReplyDeleteGood post.Congrats.
ReplyDeleteനന്നായിട്ട് എഴുതി.അഭിനന്ദനങ്ങള്‍.
ReplyDeleteതന്തയുടേ ജാതകം മാത്രമെ നോക്കിയുള്ളൂ, കുട്ടിയുടെ ജാതകം നോക്കിയില്ലേ.
ReplyDelete(നോട്ട് ദ് പോയിന്റ്.)
ജ്യോതിഷത്തിന്റെ കാര്യം വന്നാൽ കാര്യം ബഹുതമാശയാണ്. സ്വയം വിഡ്ഢിയാക്കപ്പെട്ടു എന്ന് ഇര തിരിച്ചറിയുന്നതുവരെ ജ്യോത്സ്യൻ ബഹുമിടുക്കൻ, പറഞ്ഞാൽ അച്ചട്ടാ. എന്നാൽ ഈ തിരിച്ചറിവ് വന്നാൽ ജ്യോത്സ്യൻ വ്യാജൻ. എന്നാലും ജ്യോത്സ്യത്തിലുള്ള പിടി വിടില്ല. അടുത്ത ഒറിജിനൽ ജ്യോത്സ്യനെ തിരഞ്ഞുപോകും, വീണ്ടും വിഡ്ഢിയാകും വരെ ആ ജ്യോത്സ്യൻ (പറഞ്ഞാൽ അച്ചട്ടാ എന്ന വാചകം പ്രിന്റ് ചെയ്ത് വെച്ചിരിക്കും). ഇങ്ങിനെ ജ്യോത്സ്യന്റെ വീടുകൾ അന്വേഷിച്ച് കാലം കഴിക്കും.
ReplyDeleteനല്ല അഭിപ്രയം ഭാനു.നമ്മുടെ നാട് എന്നു രക്ഷപെടും
ReplyDeleteഅഗ്നിവര്‍ന്ണന്റെ കാലുകള്‍ എന്ന് ഒരു നാടകം പഠിച്ചിട്ടുണ്ടോ?.ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തില്‍ ഒരു മനുഷ്യന്റെ രണ്ടു കാലുകളുടെ ഫോട്ടോ വച്ച് പൂവിട്ടു പൂജിക്കുന്ന പതിവുണ്ടെന്നും മതേതരത്വം മൌലികവകാശമായ ഇന്ത്യയിലാണിത് നിര്‍ബന്ധിതമാക്കിയിരിക്കുന്നതെന്നും പറഞ്ഞാല്‍ ചിത്രഭാനു എന്ത് പറയും??? അത് കേരളത്തിലാണെന്ന് കൂടി പറഞ്ഞാലോ?? ശാസ്ത്രം തൊട്ടു തോപ്പിയിട്ടെന്റെ ചിത്രഭാനൂ....
ReplyDeleteGood post.Congrats
ReplyDelete:)
ReplyDeleteഇതില്‍ ഇത്ര കണ്‍ഫ്യൂഷന്‍ ഒന്നുല്ല്യ. കൊലപാതക കുറ്റത്തിന് അച്ഛനെയും അതിനു പ്രേരിപ്പിച്ചതിന് ജ്യോല്സ്യനെയും ശിക്ഷിക്കുക.
ReplyDelete