ഒരു വ്യക്തിയെ ഓര്‍ക്കുക എന്നാല്‍ എന്താണ്? അയാളുടെ ശരീരത്തേയോ ശബ്ദത്തേയോ സാമീപ്യത്തേയോ സ്വഭാവത്തേയോ കുറിച്ചുള്ള നമ്മുടെ ചിന്തകളെ ഓര്‍മ്മ എന്നു പറയാം. അപ്പോള്‍ ഓര്‍മ്മ എത്രകണ്ടു പ്രസക്തമാണ്? എന്നാല്‍ ഓര്‍ക്കുന്നത് അയാളുടെ ആശയങ്ങളെ ആയാലോ. അത്തരം ഓര്‍മ്മകള്‍ വെളിച്ചങ്ങളാണ്, അഗ്നിയാണ്. അവയുടെ ചില സ്ഫുലിംഗങ്ങള്‍ മതി നൂറു പന്തങ്ങള്‍ക്ക് തീകൊളുത്താന്‍. അങ്ങനെ ഓര്‍മ്മകള്‍ ഊര്‍ജ്ജ സ്രോതസ്സുകളായി മാറുന്നു. അത്തരം ഓര്‍മ്മകള്‍ ആവര്ത്തനങ്ങളല്ല. മറിച്ച് തുടര്‍ച്ചകളോ ആരംഭങ്ങളോ ആണ്. ഇവിടെ ഞങ്ങള്‍ ഒരു വിജയന്മാഷ് (എം എന്‍ വിജയന്) അനുസ്മരണ പതിപ്പ് പ്രസിദ്ധീകരിക്കുന്നു. മാഷിന്റെ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവയെ വീണ്ടും ഒരു സക്രിയമായ ചര്‍ച്ചയിലേക്ക് എത്തിക്കുക എന്ന ആഗ്രഹമാണ് ഇതിനു പിന്നില്‍. താങ്കളുടെ സജീവമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. പതിപ്പിലേക്ക് പോവാന്‍ താഴത്തെ ലിങ്കില്‍ ക്ലിക്കുക.