Friday, August 26, 2011

ചില വിദ്യാഭ്യാസ ചിന്തകൾ 2: വൈരുദ്ധ്യാത്മക കോടതി

ഒരു മാർക്സിസ്റ്റ് ചിന്തകൻ വിഷയങ്ങളെ അപഗ്രഥിക്കുന്നത് അതിലുള്ള വരുദ്ധ്യങ്ങൾ പഠിക്കുക വഴിയാണ് എന്ന് കേട്ടിട്ടുണ്ട്. ഇവിടെയിതാ അവരെയെല്ലാം കടത്തി വെട്ടിക്കൊണ്ട് കോടതി അതി വൈരുദ്ധ്യത്തിലെത്തിയിരിക്കുന്നു. കൃത്യം ഒരു കൊല്ലം മുൻപ് കോടതി നടത്തിയ സ്റ്റേറ്റ്മെന്റ് "സ്വാശ്രയ വിദ്യാഭ്യാസം വാണിജ്യശാലകളായി" എന്നായിരുന്നു. വാർത്ത ഇവിടെ വായിക്കാം


ഇതിന്റെ പ്രതികരണമായി അന്ന് എഴുതിയ ലേഖനം ഇവിടെ


എന്നാൽ ഈ ആഴ്ച വന്ന കോടതി വിധി ഇങ്ങനെ

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് പ്രവേശന നടപടികളുമായി മുന്നോട്ടുപോകാമെന്നും ഈമാസം 31നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ മേനേജുമെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ജൂലായ് 11ന് സംസ്ഥാനത്തെ 11 സ്വാശ്രയ കോളേജുകള്‍ നടത്തിയ പ്രവേശനപരീക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൊതുപ്രവേശന പരീക്ഷയുടെ
റാങ്ക് ലിസ്റ്റില്‍നിന്നും പ്രവേശനം നടത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം

വാർത്ത ഇവിടെ വായിക്കാം


ഇത്രയു വരുദ്ധ്യം നമുക്ക് എവിടെ കണ്ടെത്താം. ഒരുവാ കൊണ്ട് വിമർശിക്കുകയും മറുവാ കൊണ്ടനുഗ്രഹഇക്കുകയും ചെയ്യുന്ന ഈ കോടതി ഒരപാര സംഭവം തന്നെ.
വർഷാ വർഷം ചീഞ്ഞളിഞ്ഞുകൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസം. കാരക്കോണം കോളേജിലെ കഴുതക്കച്ചവടം നാം ടിവിയിലൂടെ നേരിട്ട് കണ്ടതാണ്. കേരള മെഡിക്കൽ എൻട്രൻസിൽ ക്വാളിഫൈ ചെയ്യുക പോലും ചെയ്യാത്തവരെയാണ് ലക്ഷങ്ങളുടെ കോഴ കൊടുത്ത് എം ബി ബി എസ് നു ചേരുന്നത്. ( ക്വാളിഫൈ ചെയ്ത 50000 വിദ്യാർത്ഥികളെ ഒഴിച്ചാൽ പ്ലസ്ടു സയൻസ് പഠിച്ച എത്ര പേർ ഉണ്ടാവും?) അതായത് സംസ്ഥാനത്തെ ഏറ്റവും മോശം വിദ്യാർത്ഥികളാണ് നാളെ ഇവിടെ പഠിച്ചിറങ്ങി നാട്ടുകാരുടെ നെൻചിൽ കത്തി വക്കാൻ പോവുന്നത്.

മറ്റ് പ്രൊഫഷനുകൾ പോലെയല്ല ഡോക്ടർ എന്നത് തന്നെയാണ് ഇത്രയധികം ചർച്ചകൾക്ക് കാരണം. കഴിവില്ലാത്ത ഒരു എൻചിനിയർക്ക് നാട്ടുകാരെ ദ്രോഹിക്കാൻ കഴിയുന്നതിന് ഒരു പരിധി ഉണ്ടല്ലോ. എന്നാൽ ഡോക്ടർക്കോ...? എം ബി ബി എസ് എന്ന പേരിൽ എവിടേയും ഒരു ക്ലിനിക് തുടങ്ങി അയാൾക്ക് കൊള്ള തുടങ്ങാവുന്നതാണ്. എന്തിന്! ഇപ്പോൾ എം ഡി യും കോഴ കൊടുത്ത് കിട്ടാം എന്നായി. എം ബി ബി എസിന്റെ ഇപ്പോഴത്തെ വില 50 ലക്ഷം ആണെന്ന് കേട്ടു. എം ഡിയുടേത് ഒന്നര കോടിയും ! അങ്ങിനെ രണ്ട് കോടി കൊടുത്ത് ഡോക്ടറായി വരുന്നവൻ/ൾ രോഗിയുടെ പോക്കറ്റല്ലാതെ മറ്റൊന്നും പരിശോധിക്കില്ല എന്നതിൽ ഒരു സംശയവുമില്ല. ആശുപത്രികൾ കൂടുന്നത് മെച്ചപ്പെട്ട ആരോഗ്യ അവസ്ഥയാണോ എന്ന് ചോദിക്കുന്നപോലെ കൂടുതൽ ഡോക്ടർമാർ ഉണ്ടായാൽ സംസ്ഥാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുമോ എന്ന് ചോദിച്ചാൽ..? ഇവർക്കൊക്കെ കാശുണ്ടാക്കാനായി പുതിയ രോഗങ്ങൾ തന്നെ വരുമോ എന്നു പോലും പേടിച്ചു പോവും ഈ പോക്കുകണ്ടാൽ..!

ഈ അവസരത്തിലാണ് സുപ്രീം കോടതിയുടെ വിധി. പണ്ടും സ്വാശ്രയ മാനേജ്മെന്റുകളുമായി ധാരണയിലെത്തിയ ജഡ്ജികളെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിരിക്കുന്നു. ആരെങ്കിലും എതിർത്താൽ അത് കോടതിയലക്ഷ്യമായി. ഇത്തരം ജനവിരുദ്ധ വിധികൾ നടത്തുന്ന കോടതിയെ വിമർശനാതീതമായി കാണുന്നത് നാം എന്ന സമൂഹത്തിന്റെ കഴിവുകേടല്ലേ.. കോടതിയും സർക്കാരും ഉദ്യോഗസ്ഥ വ്രുന്ദവും പ്രൈവറ്റ് മാനേജ്മെന്റുകളുടെ കസ്റ്റോഡിയൻമാരാകുംപോൾ നമുക്ക് എങ്ങനെ നിശ്ശബ്ദത പാലിക്കാനാകും?
പ്രൈവറ്റ് മേഖലയെ പുണ്യാളൻമാരാക്കി അഴിമതി വിരുദ്ധർ എന്ന് പറയുന്നവരോട് നല്ല നമസ്കാരമേ പറയാനുള്ളൂ. ഇത്തരം കൊള്ളകളെ പ്രൊഫഷണലിസം എന്നു വിളിക്കുകയും ഹസാരയുടെ സമരത്തെ പിന്താങ്ങുകയും ചെയ്യുന്ന അപ്പർ മിഡിൽക്ലാസ് ഹൈക്ലാസ് കാപട്യങ്ങളെ തിരിച്ചറിയാതെ വയ്യ. ഇന്നത്തെ അഴിമതി വിരുദ്ധ സമരക്കാരിൽ ഭൂരിഭാഗംപേരും സ്വാശ്രയ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരോ അതിലുപരി അതിന്റെ വക്താക്കളോ ആണ്. അഴിമതിക്കെതിരായി സമരം വരേണ്ടതു തനെയാണ്. പക്ഷെ അത് സമഗ്രമായ ഒരു കാഴ്ച്ചപ്പാടോടെ ആവണം. കേരളത്തെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ ദോഷവശങ്ങളൂള്ള കാര്യമാണ് സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നത്. കുറഞ്ഞത് മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെങ്കിലും ഈ സ്വാശ്രയ ഭീമൻമാരെ ഒഴിവാക്കിയില്ലെങ്കിൽ രോഗാതുരമായ ഒരു സംസ്ഥാനമായി കേരളം മാറും എന്നതിൽ സംശയമില്ല.

6 comments:

 1. chithrabhanu, lekhanathile motham vekshanathod poornamayum yochikkunnu. Athe samayam hasareyude samarathe kurich kurachukoodi sookshmatha venamennanente abhiprayam.. Anna arudeyo irakkumathiyakate. Marich annayude samaram ulkollunna prasnavum athinodull civil societyude prathikaranavumanu

  ReplyDelete
 2. nannayi .......... aashamsakal.........

  ReplyDelete
 3. ഇപ്പോള്‍ ചൈനയിലും റഷ്യയിലും പോയി പഠി ച്ചു വന്ന ഡോക്ടര്‍ മാര്‍ ധാരാളം ഉണ്ട്ട് വെളിയില്‍ പഠിക്കുന്നവര്‍ ഉണ്ട്ട് പ്രീ ഡിഗ്രീ എന്ട്രന്‍സ് ഇവയൊന്നും തന്നെ എം ബീ ബീ എസിന് വലിയ ആവശ്യം ഇല്ല ബ്ലഡ് തുടങ്ങ്ങ്ങി വളരെ കുറച്ചു സബ്ജക്ട്സ് മാത്രമേ +2 vil എം ബി ബി എസുമായി ബന്ധപ്പെട്ട പഠിക്കാന്‍ ഉള്ളു

  ഒരു കുട്ടി എസ് എസ് എല്‍ സിക്ക് ഇരു നൂറി പത്ത് മാര്‍ക്ക് വാങ്ങി പക്ഷെ ഐ എ എസ് ആയിട്ടുണ്ട് അല്‍ഫോന്‍സ്‌ കണ്ണംതാനം

  ഡോക്ടര്‍ കൈപുണ്യം ചങ്കൂറ്റം പരിചയം ഇവയിലൂടെ ആണ് മിടുക്കന്‍ ആകുന്നത്

  സ്വാശ്രയ കോളെജിനു ഗവണ്‍ മെന്റ് പണം കൊടുക്കുന്നില്ല അപ്പോള്‍ അവര്‍ക്കിഷ്ടം ഉള്ളവരെ അവര്‍ പഠിപ്പിക്കും കൊള്ളില്ലെങ്കില്‍ അവന്‍ പ്രാക്ടീസ് നിര്‍ത്തി വീട്ടില്‍ പൊയ്ക്കൊള്ളും

  ReplyDelete
 4. പ്രിയ സുശീൽ, പ്ലസ് ടൂ വിൽ അല്ലെങ്കിലും എം ബി ബി എസ് വിഷയങ്ങൾ പഠിപ്പിക്കില്ലല്ലോ.. ബയോളജിയോ? ഹ്യൂമൻ അനാട്ടമി, ഡൈജസ്റ്റീവ് സിസ്റ്റം, സെൻസെസ്... എല്ലാമുണ്ട് അതിൽ. ഇതൊക്കെ പഠിച്ചിട്ടും ക്വാളിഫൈ ചെയ്യാതെ വരുന്നവർ "കൈപ്പുണ്ണ്യം" കാണിച്ച് മിടുക്കനാകും എന്ന് പറയുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്ന് പറയാതെ വയ്യ. 50 ലക്ഷം കൊടുത്തവൻ പ്രാക്റ്റീസ് നിർത്തി വീട്ടിൽ പോവുമെന്നോ.. എന്തൊരു തമാശ!

  ReplyDelete
 5. അങ്ങിനെ രണ്ട് കോടി കൊടുത്ത് ഡോക്ടറായി വരുന്നവൻ/ൾ രോഗിയുടെ പോക്കറ്റല്ലാതെ മറ്റൊന്നും പരിശോധിക്കില്ല എന്നതിൽ ഒരു സംശയവുമില്ല.

  hahaha.. what a ideal situation. there is no private colleges in india. those who pass from other states wont come to kerala...

  try to make a common ground. for controlling fees, you must start enough public colleges. for funding public ones, get a tax from private colleges. isn't that solve the issue?

  ReplyDelete