Wednesday, September 1, 2010

ചില വിദ്യാഭ്യാസ ചിന്തകള്‍


 1. ഈയിടയായി ഒരു ശാസ്ത്രജ്ഞനെക്കുറിച്ച് പറഞ്ഞു കേട്ട ഒരു കാര്യം പറയാം . മൂപ്പരുടെ ഭാര്യയും ഒരു ഉയര്‍ന്ന ഗവര്‍മെന്‍റ് ഉദ്യോഗസ്ഥയാണ്. മൂപ്പര്‍ക്കും ഭാര്യക്കും കൂടി കിട്ടുന്ന ശംപളം മകന്‍റെ പഠിപ്പിനു തികയുന്നില്ലത്രേ. കുടുംബ ചിലവിന് അമ്മായിയപ്പന്‍റെ കയ്യില്‍നിന്ന് വാങ്ങിയാണ് മാസം അവസാനിക്കുന്നത് എന്ന്! മകന്‍ പ്ലസ്2 പോലും കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം.
 2. നാട്ടിലേക്ക് വരുംപോള്‍ ഒരു ഗുജറാത്ത് താമസക്കാരനായ മലയാളിയെ പരിചയപ്പെട്ടു. മൂപ്പറ് മകളെ 10 നു ശേഷം ഗുജറാത്തില്‍ പഠിപ്പിക്കുകയാണ്. "ഉന്നത" വിദ്യാഭ്യാസം. ഒരു കൊല്ലം ഒന്നര ലക്ഷം ഫീസ്! അന്തം വിട്ടൊന്നുമില്ല. തിരുവനന്തപുരത്ത് പ്രൈവറ്റ് സ്കൂളില്‍ എല്‍ കെ ജി യില്‍ ചേര്‍ക്കാന്‍ 20000 രൂപ കൊടുത്തയാളെ ഞാനറിയും.
 3. മറ്റൊരവസരത്തില്‍ ഐ ഐ ടികളെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഭാവി ശാസ്ത്രജ്ഞരുമായാണ് സംസാരം. ഒരു കൊല്ലം ഒരു ലക്ഷം വരെ ഫീസാണ് ഐ ഐ ടി കളില്‍ വാങ്ങുന്നത്...!!!! ഇന്ത്യയിലെ ഏറ്റവും നല്ല വിദ്യാര്‍ഥികള്‍ക്കാണ് ഇത്രയും ഫീസ് എന്ന് ഓര്‍ക്കണം. ഇതിന്‍റെ അന്യായത്തെപ്പറ്റി പറഞ്ഞപ്പോള്‍ എനിക്ക് കിട്ടിയത് എതിര്‍പ്പുകള്‍ മാത്രം. വാദങ്ങള്‍ ഇവയൊക്കെ. "ബാങ്കുകള്‍ ഉണ്ടല്ലോ ലോണ്‍ കൊടുക്കാന്‍", "ഗവണ്‍മെന്‍റിന് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ കഴിയണമെന്നില്ല. അപ്പോള്‍ "ഉപഭോക്താക്കള്‍" പണം കൊടുക്കട്ടെ". "ഈ പഠനം കഴിഞ്ഞാല്‍ ആരും ഗവണ്‍മെന്‍റിനു വേണ്ടി പ്രവര്‍ത്തിക്കില്ല. പൈവറ്റ് മേഖലയില്‍ പോകും. അപ്പൊ അവരുടെ ചിലവെന്തിന് ഗവണ്‍മെന്‍റ് വഹിക്കണം?" "പൈസകൊടുത്ത് പഠിച്ച് പ്രൈവറ്റ് കംപനിയില്‍ ഉന്നത വേതനത്തില്‍ ഇരിക്കണൊ അതോ സൗജന്യമായി പഠിച്ചിട്ട് ഗവണ്‍മെന്‍റ് ജോലി(നിര്‍ബന്ധിതമൊ അല്ലാത്തതോ) ചെയ്യണോ എന്നു ചോദിച്ചാല്‍ ആദ്യത്തേതല്ലേ നല്ലത്. അതിലല്ലേ സ്വാതന്ത്ര്യം?
 4. തമിഴ്നാട്ടിലെ ഒരു കോളേജില്‍ നാഷണല്‍ സിമിനാര്‍:" മൂല്യാധിഷ്ഠിത വിദ്യാഭ്യാസം". യോഗ പോലെ മൂല്യം പഠിപ്പിക്കാന്‍ പുതിയ ഡിപ്പാര്‍ട്മെന്‍റ്! അതില്‍ ഒരു പേപ്പര്‍ അവതരിപ്പിക്കുന്നത് പ്രശസ്തമായ പി എസ് ജി കോളേജിലെ പ്രിന്‍സിപ്പാള്‍(ഈ കോളേജിലേക്ക് ഒരു ചടങ്ങിന് വരാനുള്ള ക്ഷണം അബ്ദുള്‍ക്കലാം നിരസിച്ചിട്ടുണ്ട്. നിങ്ങള്‍ അറിവ് വില്‍ക്കുകയാണ് എന്നായിരുന്നു മുന്‍ രാഷ്ട്രപതിയുടെ കമന്‍റ്). ഒരുകാര്യമില്ലെന്നറിഞ്ഞിട്ടും എവിടെയെങ്കിലും കൊണ്ടാല്‍ കൊള്ളട്ടെ എന്ന് വിചാരിച്ച് ഒരു ചോദ്യം ചോദിച്ചു. "ഞങ്ങളുടെ പിന്തലമുറക്ക് കുറച്ചെങ്കിലും സാമൂഹ്യബോധവും മൂല്യവും ഉണ്ടാവാന്‍ കാരണം അവരുടെ വിദ്യാലയ/ കലാലയ അന്തരീക്ഷമാണ്. അവരെ പഠിപ്പിച്ചത് സമൂഹമാണ്. അതിനാല്‍ സമൂഹത്തെ സേവിക്കണം എന്ന ബോധം കുറച്ച് പേര്‍ക്കെങ്കിലും ഉണ്ടായി. എന്നാല്‍ വരും തലമുറ പഠിക്കുന്നത് സ്വന്തം(വീട്ടുകാരുടെ അല്ലെങ്കില്‍ വീട്ടുകാരെടുത്ത ലോണിലെ) പണംകൊണ്ടാണ്. അറിവിനു പോലും വില നിശ്ചയിക്കുന്ന ഈ സമൂഹത്തിനെ എന്തിനവന്‍ സേവിക്കണം? വിദ്യാഭ്യാസം കച്ചവടമാക്കിക്കൊണ്ട് മൂല്യഡിപ്പാര്‍ട്മെന്‍റ് തുടങ്ങിയിട്ടെന്തു കാര്യം". ഉത്തരം വളരെ തമാശയായിരുന്നു (ചോദ്യം ചോദിച്ചതിന് എച് ഒ ഡി യുടെ ചീത്ത പിന്നെ കേട്ടു). "മൂല്യം എന്നത് വ്യക്തിപരമാണ്. പൈസകൊടുത്ത് പഠിക്കുന്നവനും മൂല്യമുണ്ടായേക്കാം(!).നല്ലത് കിട്ടാന്‍ നിങ്ങള്‍ നല്ലത് കൊടുക്കുകയും വേണം."
 5. ഹോംവര്‍ക്ക് ചെയ്യാത്തതിനാല്‍ ക്ലാസിനു പുറത്ത് പോകാന്‍ പറഞ്ഞ ടീച്ചറോട് കുട്ടി: "എന്‍റഛന്‍ 5 ലക്ഷം കൊടുത്താണ് ഞാനീ സീറ്റിലിരിക്കുന്നത്. വേണമെങ്കില്‍ ടീച്ചര്‍ പുറത്ത് പോയിക്കോ......."ടീച്ചറുടെ മറുപടി: " ഞാനിവിടെ പഠിപ്പിക്കുന്നത് 15 ലക്ഷം കൊടുത്താണ്. അതിനാല്‍ എനിക്ക് നിന്നെ പുറത്താക്കാനുള്ള അവകാശമുണ്ട്"


കഥകള്‍ നീണ്ടു പോകുന്നു. ഒരേ ഇതിവ്രുത്തം. "സ്വാശ്രയ വിദ്യാഭ്യാസം വാണിജ്യകേന്ദ്രമായി " എന്ന സുപ്രീം കോടതി വിധിയാണ് പെട്ടെന്ന് ഇതെല്ലാം ഓര്‍മ്മിപ്പിച്ചത്.

എന്‍ ഡി എ സര്‍ക്കാരിന്‍റെ കാലത്താണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പിരിച്ചു വിടുകയും മാനവ വിഭവശേഷി വകുപ്പ് അതേറ്റെടുക്കുകയും ചെയ്തത്. വിദ്യാഭ്യാസത്തെപ്പറ്റി പഠിക്കാന്‍ അന്നത്തെ ഗവണ്‍മെന്‍റ് ബിര്‍ള- അംബാനിമാരെ ഏല്‍പ്പിച്ചു. അവരുടെ നിര്‍ദ്ദേശം ഇങ്ങനെയായിരുന്നു:

(i) The Government should confine itself to Primary Education and the higher education should be provided by the Private sector.
(ii) Passage of the Private University Bill.
(iii) Enforcement of the user-pay principle in higher education.
(iv) Loans and Grants to the economically and socially weaker sections of society.

The Report suggested that the Government must concentrate more on Primary Education and less on Secondary and Higher education. It also recommended the passing of the Private Universities Act. The Birla- Ambani Report further recommended that the Government must encourage business houses to establish Educational Institutions.

പ്രൈമറി വിദ്യാഭ്യാസത്തില്‍ മാത്രം ഗവണ്‍മെന്‍റ് ഇടപെട്ടാല്‍ മതി. ബാക്കി ഞങ്ങള്‍ ബിസിനെസ്സുകാര്‍ നോക്കിക്കൊള്ളാം എന്നാണ് ഇവരുടെ വാദം. വിദ്യാഭ്യാസം മൂല്യമുള്ള ഒരു ചരക്കാണ് എന്ന് തുറന്ന് പറയാന്‍ ഈ കമ്മിറ്റിക്ക് ഒരു മടിയും ഉണ്ടായില്ല. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും കൂണുകള്‍ പോലെ എന്‍ജിനീറിങ്/ മെഡിക്കല്‍ കോളേജുകള്‍ പൊങ്ങി വന്നു. ആവശ്യത്തിനും അല്ലാതെയും അനവധി എന്‍ജിനീയറ്മാര്‍/ഡോക്ടര്‍മാര്‍. 10 ലക്ഷം മുടക്കി പുറത്തിറങ്ങുന്ന എന്‍ജിനീയറുടേയും, 30-50 ലക്ഷം കൊടുത്ത് ഡോക്ടറാവുന്നവരുടേയും സാമൂഹ്യ പ്രതിപത്തിയെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. രോഗിയുടെ രോഗം മാറണമെന്നല്ല, അയാളെക്കൊണ്ട് പറ്റുന്നത്ര ടെസ്റ്റുകള്‍ ചെയ്യിപ്പിച്ച് പറ്റുന്നത്ര മരുന്ന് തീറ്റിച്ച് ഈ ലക്ഷങ്ങള്‍ തിരിച്ച് പിടിക്കാനാകും ഈ ഡോക്ടറുടെ ചിന്ത!

ഇതൊന്നും പോരാണ്ട് കോളേജുകളെ മൂല്യനിര്‍ണ്ണയം ചെയ്യാന്‍ (യൂണിവേര്‍സിറ്റികളെയും!) " നാക്" എന്ന ഗവണ്‍മെന്‍റേതര സ്ഥാപനത്തിനെ നിയമിച്ചു. കോളേജുകള്‍ മല്‍സരത്തിന് ഒരുങ്ങി. ഓരോ കോളേജും പുറമേക്ക് മോടിപിടിപ്പിച്ചു. കമ്മിറ്റിക്കാര്‍ക്ക് പന്‍ജനക്ഷത്ര ഹോട്ടലുകളില്‍ വിരുന്നൊരുക്കി. തമിഴ്നാട്ടില്‍ കമ്മിറ്റിക്കാര്‍ക്കായി വിദ്യാര്‍ഥിനികളെ കാഴ്ചവെക്കുകയടക്കം നടന്നു. ഏറ്റവും "നല്ല" കോളേജിന് "എ+". ബാക്കി താഴോട്ട്. എ+ കിട്ടിയ കോളേജിന് കൂടുതല്‍ പണം. ഡി കിട്ടിയ പാവപ്പെട്ട കോളേജുകള്‍ക്ക് ഏറ്റവും കുറഞ്ഞ പണം. പരിതസ്ഥിതികള്‍ മോശമായ കോളേജിനല്ലേ കൂടുതല്‍ ഫണ്ട് കൊടുക്കണ്ടത് എന്ന ന്യായമായ ചോദ്യം ആരും ചോദിച്ചില്ല. കോളേജുക്കളെ കോര്‍പ്പറേറ്റ് മല്‍സര നിയമങ്ങളിലേക്ക് കൊണ്ടുവരാന്‍ നാക്കിന് എളുപ്പം കഴിഞ്ഞു. രാഷ്ട്രീയം പാടില്ല, പോസ്റ്ററുകള്‍ പാടില്ല എന്നീ ഷണ്ഡീകരണപ്രവര്‍ത്തനങ്ങള്‍ കോളേജുകളില്‍ നടന്നുവന്നു. ഇടതുപക്ഷ അധ്യാപക സംഘടനകളടക്കം ഇതിനെ എതിര്‍ത്തില്ല, മറിച്ച് സ്വാഗതം ചെയ്തു. ഇതൊരു പ്രധാന വിഷയമായി എസ് എഫ് ഐ യൊ എ ഐ എസ് എഫ് ഓ കണ്ടില്ല. എസ് എഫ് ഐ സഖാക്കള്‍ നാക് സ്വീകരണക്കമ്മിറ്റികളില്‍ അംഗങ്ങളായി ഞെളിഞ്ഞ് നിന്നു!

സ്വകാര്യവല്‍ക്കരനം വിദ്യാഭ്യാസ രംഗത്ത് ദ്രുതഗതിയിലാണ് മുന്നേറുന്നത്. വിദ്യാഭ്യാസ രംഗത്തെങ്കിലും ബാക്കി നിന്നിരുന്ന സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ ഒരു പതിറ്റാണ്ടുകൊണ്ട് നിലംപൊത്തി. റിലയന്‍സ് യൂണിവേഴ്സിറ്റികള്‍ രാജ്യത്ത് വരാന്‍ പോകുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍ കോളേജിന്‍റെ പേരു ചേര്‍ത്ത് പല കിടയിലുള്ള വിദ്യാര്‍ഥികളെ സ്രുഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആവശ്യങ്ങള്‍ക്കായി ഉല്‍പ്പാദിപ്പിക്കുക എന്നതിനു പകരം ഉല്‍പ്പാദിപ്പിച്ച് കഴിഞ്ഞ് ആവശ്യങ്ങളുണ്ടാക്കുക എന്ന മുതലാളിത്ത കാഴ്ച്ചപ്പാടിലാണ് വിദ്യാഭ്യാസ രംഗം ഇന്ന്. ഒരു രാജ്യത്തിന് ഇത്ര ഡോക്ടര്‍, ഇത്ര എന്‍ജിനീയര്‍ വേണം എന്ന ആസൂത്രണം ചിന്തയി പോലുമില്ല. വികലമായ ഒരു അഭ്യസ്ഥവിദ്യ സമൂഹമാണ് ഇവര്‍ സ്രുഷ്ടിച്ച്യ്കൊണ്ടിരിക്കുന്നത്.

അവസാനം വന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ പരിഷ്കാരങ്ങള്‍ നോക്കുക. ഭാഷ എന്നത് കമ്യൂണിക്കേഷന്‍ പഠനം മാത്രമാണിപ്പോള്‍(പുതിയ സെമസ്റര്‍ രീതിയില്‍). സയന്‍സ് പഠിക്കുന്നവന്‍ എന്തിന് ഷേക്സ്പിയറും ഷെല്ലിയും കാളിദാസനെയും ബഷീറിനെയുമെല്ലാം പഠിക്കുന്നത് എന്നാണവരുടെ ചോദ്യം. ഇന്ന് കോളേജുകള്‍ കോര്‍പ്പറേറ്റ് കംപനികളുടെ ട്രെയിനിങ്ങ് സെന്‍റര്‍ ആണ്. (കംപനികള്‍ക്ക് ഇനി ട്രെയിനിങ്ങിനായി പണം മുടക്കേണ്ട. കോളേജ് നല്‍കും അത്). അടിസ്ഥാന വിഷയങ്ങള്‍ക്ക് പ്രാധാന്യം കുറയുകയും ക്രുത്രിമകോഴ്സുകള്‍ പെരുകുകയും ചെയ്യുന്നു. തമിഴ്നാട്ടില്‍ ഒരു കോളേജില്‍ അപ്ലൈഡ് ഹിസ്റ്ററി എന്നൊരു കോഴ്സ് തുടങ്ങി!. 15 കുട്ടികെളേയും കിട്ടി. 3 മാസമെടുത്തു കോഴ്സിന്‍റെ മണ്ടത്തരം മനസിലാക്കാന്‍. കോഴ്സ് പിന്‍വലിച്ചു. കുട്ടികള്‍ അവതാളത്തില്‍!

ശാസ്ത്ര സാമൂഹിക രംഗങ്ങളില്‍ നമുക്കുണ്ടായ മുന്നേറ്റത്തെ മുഴുവന്‍ പിറകോട്ടടിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ നയമാണ് ഇന്നു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യപുരോഗതിയെപ്പറ്റി വാതോരാതെ സംസാരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പേരു പറഞ്ഞ് വിദ്യാഭ്യാസ കച്ചവടത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളെ നാം തിരിച്ചറിയേണ്ട കാലം വൈകി. സാമൂഹിക പരിവര്‍ത്തനത്തിനുതകുന്ന ഒരു വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനു പകരം സ്വാര്‍ഥ മല്‍സരാര്‍ഥികളെ സ്രുഷ്ടിക്കുകയാണിന്ന് വിദ്യാഭ്യാസരംഗം ചെയ്യുന്നത്. 'വികസനം' വരാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് കോടിക്കണക്കിന് നികുതിയിളവ് നല്‍കുന്ന ഒരു ഗവണ്‍മെന്‍റിന് വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കാനാവില്ല എന്ന വാദം എത്ര വിരോധാഭാസമാണ്..! ഡെന്‍മാര്‍ക്ക് പോലുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങൾ, ക്യൂബ എന്നിവിടങ്ങളിലെല്ലാം വിദ്യാഭ്യാസം മുഴുവനായും സൗജന്യമാണ്. ആണവത്തിനായി ദശലക്ഷം കോടികള്‍ ചിലവാക്കുന്ന ഇന്ത്യക്ക് എന്തുകൊണ്ടിത് സാധ്യമല്ല?

11 comments:

 1. അഭിപ്രായങ്ങൾ തുറന്നെഴുതുമെന്ന് പ്രതീക്ഷിക്കുന്നു

  ReplyDelete
 2. ente blog site onnu nokkoo.
  orupaadu enikkum education vishayathil parayuvaanund.
  http://educationkerala.wordpress.com

  ReplyDelete
 3. dear frnd,
  i am also thinking like the way u wrote.
  but, ee parayunnatallate namukkonnum cheyyan kazhiyatatinu karanam nammalilellam ulla selfishness tanneyanu.onnum nashttapedutate onnineyum polichezhutan kazhiyilla.so, nammal cheyyendunna orupadu karyangalundu atu cheyyanulla vazhi koode , allenkil atinulla suggestions koode nirddeshikkan kazhiyanam.

  ReplyDelete
 4. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ. സര്‍വ്വതിന്റേയും മൂലകാരണം വിദ്യാഭ്യാസം ബിസിനസ്സായി എന്നതാണ്. എങ്ങനേയും അഡ്മിഷന്‍ എന്ന മനുഷ്യന്റെ അഹങ്കാരത്തോടെയുള്ള ആഗ്രഹം തന്നെ ഇതിനെല്ലാം വളം വെച്ചു കൊടുക്കുന്നത്. കൊടുക്കാനാളില്ലായിരുന്നെങ്കില്‍ ഈ വിദ്യാഭ്യാസകച്ചവടം ഇത്ര ശക്തി പ്രാപിക്കുമായിരുന്നോ?

  ReplyDelete
 5. iniyum itharam vishayangal avatharippikkan shramikkuka..... aashamsakal.........................

  ReplyDelete
 6. ചിത്ര ഭാനു ചൂണ്ടികാണിച്ചിരിക്കുന്ന വിഷയങ്ങള്‍ എല്ലാം ശരിതന്നെ. എന്നിരുന്നാലും നവ ലിബറേഷനിലൂടെ സാമ്രാജ്യത്ത ക്യാമ്പിന്റെ junior partner ആയി മാറിക്കഴിഞ്ഞ ഇന്ത്യന്‍ ഭരണകൂടത്തെ കൂടി തിരിച്ചറിഞ്ഞെന്കിലെ നമ്മുടെ ഈ പഠനം പൂര്‍ണമാകൂ.
  അല്ലെങ്കില്‍ നമ്മുടേത്‌ നിഴല്‍ യുദ്ധമാകും

  ReplyDelete
 7. കാടു കയറുന്നു, പിന്നീട് ഇറങ്ങാം

  ReplyDelete
 8. Its true that India is no more a neo-colonial country. It almost "developed"(!) to a capitalistic country. ബഹുരാഷ്ട്ര കുത്തകകളിൽ ഏറ്റവുമധികം വളർന്നു വരുന്നതും ഇന്ത്യൻ കാപ്പിറ്റലിസ്റ്റുകളാണ്. മുതലാളിത്ത സന്തതിയായ “ക്ഷേമ രാഷ്ട്രം” എന്ന concept-ൽ നിന്നുപോലും നാം തിരികെപ്പോവുകയാണ്.

  ReplyDelete
 9. john abrahaminte institutil cinema padikkukayanu njan.... 3 varsham njan 75000 roopa kondu padikkunna shabdam 1.5 varsham kondu whistling woodsile suhruthu 20 lakhs koduthu padikkunnundu. pedikkanda... njangalum valarum. global film school akkum ennu ambika soni chechi paranjittundu. 20 illenkilum 7.5 lakhs okke njangalum oppikkumathre! JOHNindu poyi kadala vilkkan para! alla pinne!!!! be global dude...

  ReplyDelete
 10. നന്നയിരിക്കുന്നു

  ReplyDelete
 11. നന്നയിരിക്കുന്നു

  ReplyDelete